Wednesday 30 January, 2013

ഒരു വയലാർ ഗാനത്തിന്റെ അടരുകളിലേക്ക്


കവിയുടെ ആകാശത്തിലെ മണിമുട്ടകൾ വിരിഞ്ഞപ്പോൾ
                                                                                                       - ജയശ്രീ തോട്ടയ്ക്കാട്ട്

ആഗോളവൽക്കരണത്തിന്റെ തിരത്തള്ളലിൽ പലപ്പോഴും ഒഴുകിമാഞ്ഞുപോകുന്നത് ഓരോ പ്രദേശത്തിന്റെയും തനതുചരിത്രത്തിന്റെ മുദ്രകളുൾക്കൊള്ളുന്ന ആചാരാനുഷ്ഠാനങ്ങളായിരിക്കും. അതാതു കാലങ്ങളിലെ സാമ്പത്തിക-സാമൂഹ്യ പശ്ചാതലവും സാസ്ക്കാരികവിശേഷങ്ങളും വലിയ ഒരളവിൽ പ്രതിഫലിപ്പികുന്നവയായിരിക്കും ആ കാലഘട്ടങ്ങളിലെ ചലച്ചിത്രങ്ങൾ.അതുകൊണ്ടുതന്നെ,മേൽപ്പറഞ്ഞ സ്മൃതിഭ്രംശങ്ങളെ പ്രതിരോധിക്കാൻ,ഉയർന്ന കലാമൂല്യങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സിനിമകൾപോലുംസ്വന്തം മണ്ണിൽ കാലുറപ്പിച്ച് ഒരുക്കുന്നവയാണെങ്കിൽ, ഒരുപാടുപകരിക്കാറുണ്ട്ഒരു ദൃശ്യമാദ്ധ്യമമെന്ന നിലയിൽ മറ്റു മാദ്ധ്യമങ്ങളെക്കാൾ ദൂരവ്യാപകമാണ് സിനിമയുടെ പ്രഭാവമെന്നതുക്കൂടി പ്രത്യേകമായോർക്കാംചലച്ചിത്രങ്ങളുടെ ഈയൊരു ധർമ്മത്തിന് ഒന്നുകൂടി മാറ്റണച്ചുക്കൊണ്ട്,പാശ്ചാത്യസിനിമകളിൽ നിന്നും വിഭിന്നമായി,പൊതുവേ നമ്മുടെ സിനിമകളിൽക്കാണുന്ന ഒരു പ്രത്യേകതകഥാഗാത്രത്തിൽ ഇണങ്ങിച്ചേർന്നു സംഭവഗതിക്കൊപ്പം മുൻപോട്ട് സഞ്ചരിക്കുന്ന ഗാനങ്ങളുടെ സാന്നിദ്ധ്യമാണ്താളക്കൊഴുപ്പിന് പ്രാമുഖ്യം കൊടുക്കുന്ന ഇന്നത്തെ പാട്ടുകളിൽ നിന്നും വ്യത്യസ്ഥമായി, 50-70 കാലഘട്ടങ്ങളിലെ ഗാനങ്ങൾ സാഹിത്യാംശം ഉൾനിർത്തി പലരീതിയിലുമുള്ള സൂചകങ്ങളായി ഇന്നും സ്വധർമ്മം നിർവ്വഹിച്ചുപോന്നിരുന്നുപി.ഭാസ്ക്കരൻ, വയലാർ രാമവർമ്മ.എൻ.വികുറുപ്പ്ശ്രീകുമാരൻ തമ്പി തുടങ്ങിയ കവികളായിരുന്നു അന്ന് പ്രമുഖഗാനരചയിതാക്കൾ.അവരെഴുതിയ ഭാവഗീതങ്ങൾക്ക് സംഗീതം പകർന്ന് അനശ്വരത നേടിക്കൊടുത്തവർ ദക്ഷിണാമൂർത്തികെ.രാഘവൻദേവരാജൻബാബുരാജ് തുടങ്ങിയ കിടയറ്റ സംഗീതജ്ഞന്മാരുംഇവരെല്ലാവരും തന്നെ അപ്പഴപ്പോൾ തങ്ങളുടെ സംഗീതജോടിയെ പല ഒത്തുമാറലുകളിലൂടെയും കൂടിച്ചേരലുകളിലൂടെയും പരീക്ഷിച്ചുപോന്നിരുന്നുവെങ്കിലും ഏറ്റവുമധികം പാട്ടുകളിൽ ഒരുമിച്ച് വൻവിജയം കൈവരിച്ച ജോടി വയലാർ-ദേവരാജന്റെതുതന്നെതായിരുന്നു.

കേരളത്തിന്റെ സാംസ്ക്കാരിക ഭൂമികയിൽ ചലച്ചിത്രഗാനങ്ങൾക്കുള്ള പ്രസക്തി

അതിവേഗം നഗരവൽക്കരിക്കപ്പെടുമ്പോഴും,കേരളം  ഒരൊറ്റഗ്രാമം പോലെ പൊതുവായിക്കൊണ്ടുനടക്കുന്ന ചില സങ്കൽപ്പങ്ങളും ആചാരാനുഷ്ഠാനങ്ങളും മിത്തുകളുമൊക്കെ ഇന്നും നിലനിൽക്കുന്നുണ്ട്നിത്യഹരിതവനങ്ങളുടെ ചെറുമാതൃകകൾ എന്ന് വിശേഷിപ്പിക്കാവുന്ന കാവുകൾ  ഒരുകാലത്ത് നമ്മുടെ ആവാസവ്യവസ്ഥയിൽ ഒഴിച്ചുകൂടാനാകാത്തതായിരുന്നുവെന്നത് ഇന്നോർക്കുമ്പോൾപരിസ്ഥിതിസംരക്ഷണത്തിൽ ഒരു ജനതയുടെ വിശ്വാസങ്ങൾ എത്രമാത്രം ജാഗരൂകമായിരുന്നുവെന്നത് വിസ്മയിപ്പിക്കുന്ന ഒരറിവാണ് കാവുകളുടെ അധിവാസദേവതമാർ പ്രധാനമായും ഭഗവതിമാരും സർപ്പങ്ങളുമായിരുന്നുനാഗാരാധന ഭാരതത്തിൽ പലയിടത്തുമെന്നതുപോലെ കേരളത്തിലും ഇന്നും തുടർന്നുപോരുന്നുണ്ടല്ലൊസർപ്പങ്ങൾ ചിലകാലങ്ങളിൽ ഉറയൂരിക്കളഞ്ഞ് പുതുക്കിയ മറ്റൊരുറയുമായി പ്രത്യക്ഷപ്പെടുന്ന  പ്രക്രിയ,മനുഷ്യനിൽ ഉർവ്വരതയുടെയും പുനർജ്ജനിയുടെയും അനശ്വരതയുടെയും മറ്റും ശുഭപ്രതീക്ഷ ഉണർത്തുന്നതുകൊണ്ടാകാം,നാഗങ്ങളെ ആരാധനയിലൂടെ പ്രീതിപ്പെടുത്തി ഭൂമിയും ജീവിതവും ഐശ്വര്യസമൃദ്ധമാക്കാമെന്ന് മനുഷ്യൻ കരുതിപ്പോരുന്നത്. അങ്ങിനെയാകണം സർപ്പം പാട്ട് കേരളീയസംഗീതപാരമ്പര്യത്തിലെ പ്രധാന ധാരകളിലൊന്നായി നിലനിന്നുപോന്നതുംഅനിവാര്യമായും സർപ്പം പാട്ടുകളും (ഒപ്പം പുള്ളുവൻപാട്ട്തിരുവാതിരപ്പാട്ട്വഞ്ചിപ്പാട്ട്നാടൻപാട്ട്വടക്കൻപാട്ട് തുടങ്ങിയവയും) നമ്മുടെ സിനിമകളിലും ഇടം കണ്ടെത്തിയിരുന്നു. എങ്കിലുംനിയതമായ രൂപഭാവങ്ങളിൽ നിന്ന് കുതറിമാറി,ഗാനരചയിതാവിന്റെ മനോധർമ്മത്തിനും സ്വതന്ത്രഭാവനയ്ക്കും വഴങ്ങിയാൺ അവയൊക്കെ പിറന്നുവീഴാറ് എന്നുമാത്രംമഴക്കാറിലെമണിനാഗത്തിരുനാഗ യക്ഷിയമ്മേ..”, ‘നാഗമഠത്തു തമ്പുരാട്ടിയിലെയില്യം കാവിലെ..” ‘അശ്വമേധത്തിലെതെക്കുംകൂറടിയാത്തി..’ തുടങ്ങിയ പാട്ടുകളൊക്കെ സർപ്പംപാട്ടുകളോട് കൂറുപുലർത്തുന്നവയാണ്അവയിലൊന്ന്ഇൻക്വിലാബ് സിന്ദാബാദ്എന്ന സിനിമയിൽ വയലാർ എഴുതി ദേവരാജൻആത്മാവറിഞ്ഞ് സംഗീതംനലകിയ ഒരു ഗാനംആവർത്തിച്ചുള്ള കേൾവിയിൽ ഒരു പക്ഷെകവിക്ക് അബോധപൂർവ്വം മാത്രം ദൃശ്യമായിരുന്ന വർണ്ണച്ചെതമ്പലുകൾ മിന്നിച്ചുചിതറിആസ്വാദമനസ്സിൽ ഉയർന്നാടുന്നതു കാണുക.

പ്രിയകവിയുടെ വരികൾക്ക് ഭാവം നൽകാൻ വിദഗ്ദ്ധനായ ദേവരാജൻ,തന്റെ തിരഞ്ഞെടുപ്പിൽ കാണിച്ച ഔചിത്യബോധം കാരണമാണ് ഈ ഗാനം,മാധുരിയുടെ ഒരൽപ്പം അസംസ്കൃതമായ അലാപനത്തിനൊപ്പം ബ്രഹ്മാനദന്റെ പരുക്കൻ ശബ്ദവും ചേർന്ന്,ഒരു സർപ്പംപാട്ടാവശ്യപ്പെടുന്ന ഗ്രാമീണത തുളുമ്പിനിൽക്കുന്ന മനോജ്ഞസ്തുതിയായി മാറിയത് എന്നെടുത്തുപറയേണിയിക്കുന്നുഅലകടലിലെ  നാഗരാജാവ്  ഗാന്ധർവ്വം ചെയ്ത പുറകടലിലെ നാഗകന്യകയ്ക്ക്, കിടന്നു പ്രസവിയ്ക്കാനൊരു ഇടം തേടിനടക്കേണ്ടി വന്ന ധർമ്മസങ്കടത്തിന്റെ ആഖ്യാനമായാണ് ഈ പാട്ട് ചുരുൾനിവരുന്നത്.

അലകടലിൽ കിടന്നൊരു നാഗരാജാവ്
പുറകടലിൽ കിടന്നൊരു നാഗകന്യ
പാലപൂക്കും കാവുകളിൽ
ഇരതേടിപ്പോയീപോൽ
നൂലും മാലേം ചാർത്തിയോരു നാഗകന്യ.

അണിവയറ്റിൽ പത്തുമാസം തികഞ്ഞ കാലം
എവിടെക്കിടന്നു പെണ്ണു പ്രസവിയ്ക്കേണം
കിഴക്കു കിടന്നുപെണ്ണ് പ്രസവിച്ചാലോ
ഉദയപർവതത്തിനു വാലായ്മയുണ്ട്
പടിഞ്ഞാറു കിടന്നവൾ പ്രസവിച്ചാലോ
അസ്തമനക്കടലിനു വാലായ്മയുണ്ട്‌.”

കിഴക്ക് കിടന്ന് പ്രസവിച്ചുകൂട,ഉദയപർവ്വതത്തിന്റെ പ്രഭ മങ്ങിയേക്കും.പടിഞ്ഞാറ്കിടന്ന് പെറ്റാൽ അസ്തമയ സുര്യന്റെ തുടുപ്പ് കുറഞ്ഞേക്കും-അവിടെയൊക്കെ വാലായ്മക്കുറ്റമാൺ പറയുന്നത്.

അടിവയറ്റിൽ ഈറ്റുനോവു നിറഞ്ഞകാലം
എവിടെക്കിടന്നു പെണ്ണു പ്രസവിയ്ക്കേണം
ഭൂമിയിൽ കിടന്നവൾ പ്രസവിച്ചാലോ
പൂത്തമരക്കാടുകൾക്കു വാലായ്മയുണ്ട്
ആകാശക്കാട്ടിൽ ചെന്നു പ്രസവിച്ചാലോ
ആദിത്യ ചന്ദ്രന്മാർക്കു വാലായ്മയുണ്ട്‌.”

ആകാശത്തിലിടമില്ല,സൂര്യചന്ദ്രന്മാർക്ക് ക്ഷീണമുണ്ടായേക്കുംഭൂമിയിലുമിടമില്ലപുമരക്കാടുകൾ പൊഴിഞ്ഞേക്കും. വാലായ്മ തന്നെ അവിടെയും  ഒഴികഴിവ്.

ഭൂമിദേവി ചിത്രകൂടം തീർത്തുകൊടുത്തു
പൂക്കാലം പച്ചിലക്കുട കൊടുത്തു
ആച്ചിത്രകൂടത്തിലവളിരുന്നു
ആയിരം പൊന്മണി മുട്ടയിട്ടു

പക്ഷെ ഒടുവിൽ,നാഗപ്പെണ്ണിന്റെ സ്ഥിതിയിൽ മനസ്സലിഞ്ഞെത്തിയ,ലോകത്തിലെ സർവ്വ ചരാചരങ്ങളുടെ അമ്മ-ഭൂമിമാതാവ്-മണ്ണിനും വിണ്ണിനും നടുവിലായി,എവിടെയും തൊടാതെയൊരു ചിത്രകൂടം അവൾക്കായി തീർത്തുകൊടുത്തുപൂമൊട്ടുകളെ താലോലിച്ചു വിടർത്തുന്ന പൂക്കാലം ഈറ്റുനോവറിഞ്ഞെത്തി പച്ചിലക്കുളിരോലുന്നൊരു മറക്കുടയും നെയ്തുകൊടുത്തുഅങ്ങിനെയൊടുവിൽ നാഗിനി, ആശ്വാസത്തോടെ ചിത്രകൂടത്തിലിരുന്ന് മാനമായി ആയിരം പൊന്മണിമുട്ടകളെ പ്രസവിക്കുകയാണ്

ശ്രീപരമേശ്വരൻ തിരുവടി വന്നൂ
ശ്രീപാർവ്വതിയും കൂടെ വന്നൂ
ഒരായിരം മണിമുട്ട കണ്ടു
ഓരോകൈ വാരി വലിച്ചെറിഞ്ഞു
കിഴക്കോട്ടു വാരിയെറിഞ്ഞതെല്ലാം
ഉദയപർവ്വതത്തിന്നാഭരണം
പടിഞ്ഞാട്ട് വാരിയെറിഞ്ഞതെല്ലാം
അസ്തമനക്കടലിന്നാഭരണം.”

ഇനിയോ മുട്ടകളെവിടെ സുക്ഷിയ്ക്കും? അവ വിരിഞ്ഞ് കുഞ്ഞുങ്ങളാകുമ്പോൾ എവിടേയ്ക്ക് കൊണ്ടുപോകുംപുരുഷ-പ്രകൃതികൾക്ക് ഉത്തരം വ്യക്തമായറിയാംഈറ്റുനോവും പേറി അലഞ്ഞുതിരിഞ്ഞ് നടക്കേണ്ടിവന്ന ഇവളുടെ കുഞ്ഞുങ്ങൾ വെറുതെ ജിവിച്ച് മരിച്ചാൽ പോരപരമശിവന്റെ തൃക്കൈ പലതവണ വിളയാടുന്നതാണ് ഇനി കാണുന്നത്അങ്ങിനെ ആ മുട്ടകൾ ഉദയസൂര്യപ്രഭയ്ക്കും അസ്തമയരാശിയ്ക്കും ആഭരണമായിമാറി കൂടുതൽ പ്രകാശമണയ്ക്കുകയായി ആകാശത്തിന് മാണിക്യനക്ഷത്രത്തിളക്കമായി അഴക് ചേർത്തപ്പോൾഭൂമിയെ,ഗോപിക്കുറിയണിഞ്ഞ മണിനാഗങ്ങളായി വന്ന് വീണ് സന്തതിസമൃദ്ധമാക്കുകയായി

കടലേഴുമീക്കാഴ്ച കണ്ടു നിന്നൂ
മലയേഴും കൈകൂപ്പിത്തൊഴുതുനിന്നൂ
മാനത്തു വാരിയെറിഞ്ഞതെല്ലാം
മാണിക്യനക്ഷത്ര മുത്തുകളായ്
ഭൂമിയിലേയ്ക്കിട്ട മുട്ടയെല്ലാം
ഗോപിക്കുറിയിട്ട നാഗങ്ങളായ്
വെൺതിങ്കൾക്കലയുള്ള ഭഗവാന്റെ ജടയിൽ
അന്നൊരു മണിമുട്ടയൊളിച്ചിരുന്നു
മുട്ട വിരിഞ്ഞൊരു നാഗരാജാവേ
ഞാനിതാ ശ്രീപാദം കുമ്പിടുന്നേൻ.”

ഏഴുകടലുകളും പർവ്വതങ്ങളും ഇതുകണ്ട് തൊഴുതുവണങ്ങിനിന്നുപോകുന്നുപേറ്റുനോവുമായ് വന്നവൾക്ക് അഭയം നൽകാൻ വിസ്സമ്മതിച്ചവരോടുള്ള മധുരമായ പ്രതികാരംഅവിടം കൊണ്ടും തീരുന്നില്ല അനുഗ്രഹവർഷംഅവയിലൊരു മണിമുട്ട തിങ്കൾക്കലയ്കൊപ്പം ഭഗവാന്റെ ശിരസ്സിനുതന്നെ അലങ്കാരമായ്ഭവിച്ചു,നാഗരാജാവായെന്നും വാഴുവാനായിട്ട്.

പാട്ടിന്റെ ആദ്യവരിയിലെ സൂചനയോടെ രംഗത്ത് നിന്നും നിഷ്ക്രമിയ്ക്കുന്നു നാഗകുമാരിയുടെ കാന്തൻപിന്നെ നിറവയറുമായി ഒറ്റയ്ക്കൊരുത്തി നടപ്പായി.തനിയ്ക്കവകാശപ്പെട്ടയിടം ചാർത്തിക്കിട്ടാനുള്ള തേടലാണത് എങ്കിലും വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിയ്ക്കന്ന വമ്പുള്ളവർക്ക്,അവളെ ആട്ടിയകറ്റാൻ രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വരുന്നില്ലപക്ഷെ,അവളും സ്വന്തം നിലയിൽ പ്രപഞ്ചത്തിനമ്മ തന്നെഅതുകൊണ്ട് അവളർഹിയ്ക്കുന്ന ആദരവ് നേടിക്കൊടുക്കാനായി കവി കൊണ്ടുവരുന്നത് പ്രപഞ്ചത്തിനാധാരങ്ങളെത്തന്നെയാണെന്നത് ശ്രദ്ധിയ്ക്കുക സർപ്പാരാധനയുടെ പ്രചോദകങ്ങളായി ഭവിച്ച പ്രതീകങ്ങൾ ഈ പാട്ടിൽ  വയലാർ അതിമനോഹരമായി തുന്നിച്ചേർത്തിരിക്കുന്നു.

പരിസ്ഥിതിശ്ശാസ്ത്രത്തെയും സ്ത്രീവാദത്തെയും ബന്ധിപ്പിച്ചുള്ള ചിന്തകളെപ്പറ്റി നമ്മുടെനാട്ടിൽ പറയത്തക്ക ധാരണയൊന്നും ഉരുത്തിരിയാത്ത ഒരു കാലത്താൺ,മുപ്പത്തിയെട്ടുകൊല്ലം മുൻപ് ,1971 വയലാർ ഇതെഴുതിയത്കവിമനസ്സ് എന്തൊക്കെയോ മുൻകൂട്ടി അറിഞ്ഞെന്നവണ്ണം എഴുതിയ പാട്ടിനെ സിനിമയിലെ സന്ദർഭത്തിൽനിന്നുമോ ,സിനിമയിലുള്ള പ്രസക്തിയിൽ നിന്നോ അടർത്തിയെടുത്താൽ തന്നെ,സ്വതന്ത്രമായ ഒരു നിലനിൽ‌പ്പുണ്ട് എന്നത് ചിന്താമധുരംഅതുകൊണ്ടുതന്നെ മലയാളസിനിമാഗാനങ്ങളിലെ ആദ്യത്തെ ( അവസാനത്തേയും?) എക്കോ-ഫെമിനിസ്റ്റ് ഗാനം എന്നു നമുക്കിതിനെ പറയാനാകുംകവികൾക്ക് സഹജമായ ദീർഘവീക്ഷണത്തോടെ ഈ ഗാനത്തിനെ മറ്റൊരു തലത്തിലേക്കാണ് വയലാർ ഉയർത്തുന്നത്. വയലാർഗാനങ്ങളിൽ അടയിരിക്കുന്ന ഒരു സംഗീതപ്രേമിക്ക് ഇനിയുമിതുപോലെ ഒരായിരം മണിമുട്ടകൾ വിരിയിച്ചെടുക്കാനാകുമെന്നത് മലയാളത്തിന്റെ പുണ്യം!

No comments:

Post a Comment