1983, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ എഴുതി സംവിധാനം ചെയ്ത സിനിമയാണ് പൂമരം. എബ്രിഡ് ഷൈൻ ആദ്യ സിനിമ ക്രിക്കറ്റ് പശ്ചാത്തലത്തിലും രണ്ടാം സിനിമ പോലീസ് സ്റ്റേഷൻ പരിസരമാക്കിയുമാണ് കഥ പറഞ്ഞത് എങ്കിൽ പൂമരത്തിലെത്തുമ്പോൾ സ്ഥിരം കഥപറച്ചിലിന്റെ ശൈലി മാറ്റി 5 ദിവസങ്ങളിൽ ആയി നടക്കുന്ന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ കാഴ്ചകൾ ആണ് പറയുന്നത് (കാണിക്കുന്നത്). ഈ സിനിമ കലോത്സവം ആസ്വദിക്കുന്ന ഒരു പ്രേക്ഷകന്റെ കാഴ്ചപ്പാട് കാണിക്കുന്ന വൈഡ് ആംഗിൾ ഷോട്ടുകളിലൂടെ ആണ് മുന്നോട്ടു പോകുന്നത്. ഒരു കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ചു കഥ പറഞ്ഞു പോകുന്ന രീതിയല്ല സിനിമക്കുള്ളത്.
പത്തറുപത് കോളേജുകൾ പങ്കെണ്ടുക്കുന്നതാണ് കലോത്സവം എങ്കിലും വർഷങ്ങൾക്ക് ശേഷം കലോത്സവ ചാമ്പ്യൻഷിപ്പ് പട്ടം തിരിച്ചു പിടിക്കുവാൻ ശ്രമിക്കുന്ന മഹാരാജാസ് കോളേജും, കഴിഞ്ഞ അഞ്ചു വർഷങ്ങളായി വിജയിക്കുന്ന കലോത്സവ ചാമ്പ്യൻഷിപ്പ് പട്ടം നിലനിർത്താൻ ശ്രമിക്കുന്ന സെന്റ് തെരേസാസ് കോളേജും കലോത്സവത്തിനായി നടത്തുന്ന ഒരുക്കങ്ങളിലൂടെ ആണ് സിനിമ ആരംഭിക്കുന്നത്. മഹാരാജാസ് കോളേജ് ചെയർമാൻ ഗൗതമൻ ആയി കാളിദാസ് ജയറാമും സെന്റ് തെരേസാസ് കോളേജ് ചെയർപേഴ്സൺ ഐറീൻ ആയി നീത പിള്ളയും അഭിനയിച്ചിരിക്കുന്നു. എന്നാൽ ഇവരിലേക്കു മാത്രം സിനിമ ഒതുങ്ങിപ്പോകുന്നില്ല. സാധാരണ കോളേജ് പശ്ചാത്തല സിനിമകളിൽ കാണുന്ന ചെയർമാൻമാരിൽ ഉള്ള തീപ്പൊരി സ്വഭാവങ്ങൾ ഒന്നും ഗൗതമനില്ല, എന്നാൽ ഐറീൻ നേരെ വിപരീത സ്വഭാവത്തിലുള്ളതാണ്. രണ്ടു പേരും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. ചെറുതും വലുതമായ വേഷങ്ങളിൽ ഒരുപാട് പുതുമുഖങ്ങൾ അഭിനയിച്ചിട്ടുണ്ട്. എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുമുണ്ട് .സിനിമാറ്റിക് ആയി പറയാതെ റിയലിസ്റ്റിക് രീതിയിലാണ് സിനിമ മുന്നോട്ടു പോകുന്നത്. ഇത് ചിലപ്പോഴെങ്കിലും സാധാരണ പ്രേക്ഷകരെ ആസ്വാദനത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ട്. റിയലിസ്റ്റിക് ആയി മുന്നോട്ടു പോയ സിനിമ ക്ലൈമാക്സ് രംഗങ്ങളിൽ ആണ് കുറേക്കൂടി സിനിമാറ്റിക് ആകുന്നത്. അതിൽ ഒരു ഏച്ചുകെട്ടൽ അനുഭവപ്പെടുകയും ചെയ്തു. സിനിമയുടെ സ്വഭാവം മനസ്സിലാക്കി കലോത്സവ കാഴ്ചകളിൽ അലിഞ്ഞു ചേരാൻ കഴിഞ്ഞാൽ ആസ്വാദ്യകരമാണ് പൂമരം. കോളേജ് കാലഘട്ടത്തിൽ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്കു ആ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്കും, അല്ലാത്തവർക്ക് കലോത്സവം എന്ന പുതിയ അനുഭവവും പൂമരം സമ്മാനിക്കുന്നു.
Malayalam
ReplyDeleteFind Your True Love The Love Calculator Online
ReplyDeleteEnglish to Urdu Typing Free
English to Malayalam Typing Free
Flip a coin online - Online Heads or Tails
English to Hindi Typing Free
The Mind Reader Online - Card Finder
Malayalam Voice Typing Free
English to Arabic Typing Free