ഭാവയാമി രഘുരാമം
ഭാവയാമിരഘുരാമം എന്ന ഗാനത്തിന് (ചിത്രം:രംഗം) പരമ്പരാഗതം എന്നു കൊടുത്തിരിക്കുന്ന തലക്കെട്ടാണ് ഈ കുറിപ്പിന്ന് ആധാരം.
ഭാവയാമി രഘുരാമം വെറും ഒരുപരമ്പരാഗത കൃതി അല്ല. മറിച്ച് മഹാരാജാ സ്വാതിതിരുനാള്‍ രചിച്ച അതിവിശിഷ്ടമായ ഒരു കീര്‍ത്തനമാണ്. രാമന്റെ ബാല്യകാലം മുതല്‍ വനവാസവും രാവണവധവും തിരിച്ച് അയോദ്ധ്യയിലെത്തി പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ് ഇതിലുള്ളത്. ഇന്ന് ഏഴുരാഗങ്ങളും അവയുടെ ചിട്ടസ്വരങ്ങളും ഉള്‍പ്പടെ ഒരു ബൃഹത്തായ ഒരു കൃതിയാണ് ഭാവയാമി. ഇതിന്റെ മൂലകൃതി സ്വാതിതിരുനാള്‍ രചിച്ചത് സാവേരി രാഗത്തില്‍ രൂപകതാളത്തിലാണ്. ഇന്നത്തെ രൂപത്തിലെ രാഗമാലികയായി അതു മാറ്റിയെടുത്തത് സംഗീതകുലപതി ശ്രീ ശെമ്മാങ്കുടി ശ്രീനിവാസ അയ്യങ്കാര്‍ ആണ്. സാവേരി രാഗത്തിലെ പല്ലവിയും അനുപല്ലവിയും കൂടാതെ നാട്ടക്കുറിഞ്ഞി,ധന്യാസി, മോഹനം, മുഖാരി,പൂര്‍വികല്യാണി, അവസാനം മംഗളമായി മധ്യമാവതിയിലുമായി ആറ് ചരണങ്ങളുംഭാവയാമിക്കുണ്ട്. ഈ ആറു രാഗങ്ങളും വാല്‍മീകിരാമായണത്തിലെ ആറ് കാണ്ഡങ്ങള്‍ക്ക് പകരം നിന്ന് കഥപറഞ്ഞുപോകുന്ന മട്ടിലാണ് ഇതിന്റെ രചന. മുന്‍പേ പറഞ്ഞ ആറ് ചരണങ്ങള്‍ ക്രമത്തില്‍ ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവയെ പ്രതിനിധീകരിക്കുന്നു. 24000 ശ്ലോകങ്ങളുള്ള വാല്‍മീകിരാമായണമാണ് കാച്ചിക്കുറുക്കി ഏഴുരാഗങ്ങളില്‍ ഒതുക്കിയിരിക്കുന്നത്. സംസ്കൃതത്തില്‍ ജ്ഞാനം ഇല്ലെങ്കിലും പരിചിതമായ വാക്കുകളില്‍ നിന്നും ഒരു സാധാരണക്കാരന് തീര്‍ച്ചയായും ഇപ്പോള്‍ താന്‍ കേള്‍ക്കുന്നത് കഥയുടെ ഏതു ഭാഗമാണെന്ന് മനസ്സിലാകും.
ഇന്നത്തെ രാഗമാലികാ രൂപത്തിലുള്ള ഭാവയാമി ഏറെ പ്രശസ്തവും ജനപ്രിയവും ആക്കിത്തീര്‍ത്തത് മഹാ സംഗീതജ്ഞയായ ശ്രീമതി എം എസ് സുബ്ബലക്ഷ്മി ആണ്. ലോകോത്തരമായ വെങ്കടേശ്വരസുപ്രഭാതത്തിന്റെ റെക്കോഡോടൊപ്പം ഭാവയാമി നമുക്കു കേള്‍ക്കാം.
രംഗം എന്ന സിനിമയില്‍ സിനിമയ്ക്കുവേണ്ടി മുറിച്ചെടുത്ത് മസാല ചേര്‍ത്ത ഭാവയാമിആണ് കേള്‍ക്കുന്നത്. സാവേരിയും, നാട്ടക്കുറിഞ്ഞിയും കഴിഞ്ഞ് നേരെ മധ്യമാവതിയിലേക്കു ചാടി പാടിത്തീര്‍ത്തിരിക്കുന്നു.
(ഭാവയാമി രഘുരാമം കൂടാതെ യോജയ പദനളിനേന എന്ന കല്യാണിരാഗത്തില്‍ മിശ്രചാപ് താളത്തിലുള്ള കൃതിയിലൂടെയും സ്വാതിതിരുനാള്‍ മഹാരാജാവ് രാമായണകഥ രചിച്ചിട്ടുണ്ട്)
എന്റെ പിസി എന്നോടു പിണങ്ങിയിരിക്കുന്നകൊണ്ട് എനിക്ക് ഭാവയാമി ഫയത്സ് എടുത്തു തരുവാന്‍ നിര്‍വാഹമില്ല. തല്‍ക്കാലം ഒരു ഓണ്‍ലൈന്‍ ലിങ്ക് കണ്ടുപിടിച്ചത് തരുന്നു. ആലാപനം ഏം എല്‍ വസന്തകുമാരി.
http://www.esnips.com/doc/ 649b1d4a-16d8-4894-8889- ccdbc6caa9c5/Bhavayami- Raghuramam,Ragamalika,Adi,- Swathy-Tirunal-Maharaja,M.L. Vasanthakumari

http://www.esnips.com/doc/
No comments:
Post a Comment