Friday 23 March, 2012

തിരുവനന്തപുരം വി ലക്ഷ്മി




എന്റെ  അച്ഛന്‍ എപ്പോഴും വളരെ  സന്തോഷത്തോടുകൂടി  പാടുന്ന ഒരു പാട്ടുണ്ടായിരുന്നു.‘അമ്പിളിയമ്മാവാ തിരിഞ്ഞു നിന്നന്പിനോടൊന്നു ചൊല്ല്......' അച്ഛന്‍ പാടിത്തന്നെ  പാട്ടിന്റെ എല്ലാവരികളും ചെറുപ്പത്തില്‍ത്തന്നെ  ഹൃദിസ്ഥമായിരുന്നു. വളര്‍ച്ചയുടെ പല പടവുകളില്‍ പലപ്പോഴായി  ഗാനം അച്ചനിലൂടെയും അമ്മയിലൂടെയും  അപൂര്‍വമായി ആകാശവാണിയിലൂടെയും കേട്ടു. മക്കളുണ്ടായപ്പോള്‍ അവര്‍ക്കുവേണ്ടി  പാടിയ ആദ്യഗാനങ്ങളില്‍ ഒന്ന് അമ്പിളിയമ്മാവാ... ആയിരുന്നു.

അപ്പോഴൊന്നും  ഗാനത്തിന്റെ മറ്റുവശങ്ങളിലേക്ക് അധികം കടക്കുകയോ ആലോചിക്കുകയോ ചെയ്തിരുന്നില്ല. തിരുവനന്തപുരം വി ലക്ഷ്മി ണ് ഗായിക എന്ന് ഓര്‍മ്മയില്‍ ഒളിഞ്ഞും തെളിഞ്ഞും കിടന്നു. അടുത്തകാലത്താണ് ഗായകരുടെ പ്രൊഫൈല്‍ തയ്യാറാക്കുമ്പോള്‍  പേര് വീണ്ടും ഗൌരവമായി എടുത്തത്. നെറ്റിലെസെര്‍ച്ചില്‍ അധികമൊന്നും ഭിച്ചില്ല. എങ്കിലും  ഗായിക തിരുവനന്തപുരത്തെവിടെയോതാമസിക്കുന്നു എന്നും ആള്‍ക്കാര്‍ അവരെ മറന്നു തുടങ്ങിയിരിക്കുന്നു എന്നും   വിവരം ലഭിച്ചു.

അടുത്ത തിരുവനന്തപുരം യാത്രയില് തീര്‍ച്ചയായും ഒരന്വേഷണം വേണമെന്ന് തീരുമാനിച്ചുറച്ചിരുന്നു.  മിനിഞ്ഞാന്ന് (17മാര്‍ച്ച് 2011) അതിനുള്ള സൌകര്യം മനപൂര്‍വം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. തിരുവനന്തപുരത്തെ അഗ്രഹാരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. രാവിലെ മുതല്‍ ഉച്ചവരെ ഒരുപാട് അഗ്രഹാരത്തെരുവുകളില്‍ ബന്ധുവിനോടൊപ്പം അലഞ്ഞു. നല്ലവനായ ഒരു ഓട്ടോറിക്ഷാക്കാരനും കൂടെവന്നു.തിരുവനന്തപുരം വി ലക്ഷ്മിയെആര്‍ക്കും ഒരു പിടിയുമില്ല. ഒരുപാട് വൃദ്ധരായവര്‍ ലക്ഷ്മിയെ ഓര്‍ത്തെടുക്കാനും മറ്റും ശ്രമിച്ചു പരാജയപ്പെട്ടു.ങ്ങനെ വിയര്‍ത്തുകുളിച്ച് എന്തുചെയ്യുമെന്ന്കരുതി നില്‍ക്കുമ്പോള്‍ അതാ ഒരാള്‍ ഞാനൊന്നന്വേഷിക്കട്ടെ എന്നു പറഞ്ഞ് ഒരു ഫോണ്‍ ചെയ്യുന്നു. ഹാ! എന്തു പറയാനാണ്! അടുത്ത നിമിഷം എന്‍ കൂടെ വാങ്ക എന്നു പറഞ്ഞ് അദ്ദേഹം സ്കൂട്ടറില്‍ ഞങ്ങള്‍ക്ക് വഴികാട്ടി മുന്‍പേ പോയി. വേറൊരു തെരുവിലെ ഒരു വീട്കാട്ടി പറഞ്ഞു, ഇതാണ് അവരുടെവീടെന്ന്. പക്ഷേ വീടുകണ്ടതും വന്ന സന്തോഷം അതേപോലെ പോയി. അത് പൂട്ടിക്കിടക്കുന്നു. മുന്‍പില്‍ കോലവും വരച്ചിട്ടില്ല. അവര്‍ അവിടെയില്ലെന്ന് മനസ്സിലായി. എന്നാലിനി മടങ്ങാം എന്നു വിചാരിച്ചപ്പോള്‍ വഴികാട്ടിയ ആള്‍ പറഞ്ഞു,വൈകുന്നേരം ഒന്നുകൂടി ന്നു നോക്കു ചിലപ്പോള്‍ ആളുകണ്ടാലോ എന്ന്. വിയര്‍ത്തുകുളിച്ച് ഒരു വേനല്‍ പകല്‍ ചിലവഴിച്ചിട്ടും ഫലമില്ലാതായല്ലോ എന്നു കരുതി തിരികെപ്പോയി.

വൈകുന്നേരം വീണ്ടും ഒരുള്‍വിളി. ഗീതു, നമുക്കൊന്നുകൂടി പോയിനോക്കാം എന്നു പറഞ്ഞ് വീണ്ടും ബന്ധുവിനോടൊപ്പം പുറപ്പെട്ടു. ഉച്ചക്ക് കണ്ട പൂട്ടിക്കിടന്ന വീട് അങ്ങനെത്തന്നെ.അവിടവിടെ പടിക്കല്ലുകളില്‍ ചിലര്‍ ഇരിക്കുന്നുണ്ട്. അവരില്‍വളരെ വൃദ്ധനായ ഒരാളോട്ചോദിച്ചു. അദ്ദേഹം മണിമണിപോലത്തെ ഇംഗ്ലീഷില്‍ ഉത്തരം പറഞ്ഞു അറിയില്ലാന്ന്. എങ്കിലും വിശദവിവരങ്ങള്‍ ഞങ്ങളോട് വീണ്ടും അന്വേഷിച്ചു. അതുവഴിനടന്നുപോയ ഒന്നുരണ്ട്പേരോട് അദ്ദേഹം വിവരങ്ങള്‍ പറഞ്ഞ് അറിയുമോ എന്ന് അന്വേഷിച്ചു. രക്ഷയില്ല. അപ്പോ അതാ വരുന്നു മൂന്നാമതൊരാള്‍ . ഒരു  ചെറുപ്പക്കാരന്‍. ചോദ്യത്തിനുത്തരമായി അദ്ദേഹത്തിന്റെ മറുചോദ്യം. ‘അച്ഛന്‍  എന്ന സിനിമയില്‍ പാടിയ ലക്ഷ്മിയെആണോ തിരക്കുന്നെ ന്ന്. ആവേശത്തോടെ അതെ എന്നു റഞ്ഞു. ‘അത് എന്‍അമ്മാ താന്‍' എന്ന് അദ്ദേഹം. ആനന്ദലബ്ദ്ധിക്കിനി എന്തുവേണം!! ‘വാങ്ക എന്നു പറഞ്ഞ് അടുത്തുതന്നെയുള്ള വേറൊരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അമ്മാ.... യാരുവന്തിരുക്കെന്ന് പാര്‘. എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അമ്മയ്യ്ക്ക് വളരെസന്തോഷമായി. മലയാളസംഗീതത്തെക്കുറിച്ച് പറഞ്ഞു. അമ്മയെ അന്വേഷിച്ച് നടന്നു എന്നൊക്കെ പറഞ്ഞപ്പോള്‍ നിഷ്കളങ്കമായചിരി, സന്തോഷം............. ഫോട്ടവേണമെന്നു പറഞ്ഞപ്പോള്‍ വേഗം പോയി സാരിയൊക്കെ മാറിയുടുത്ത് പൂവൊക്കെ ചൂടി സുന്ദരിയായിവന്നു. നേരം ത്രിസന്ധ്യ. ഹാളില്‍ കത്തിച്ചുവച്ച നിരവധിവിളക്കുകളും ദൈവങ്ങളുടെ പടങ്ങളും.കര്‍പ്പൂരത്തിന്റെയും  ചന്ദനത്തിന്റെയും  നിറസുഗന്ധം. പശ്ചാത്തലത്തില്‍ മുഴങ്ങുന്ന റെക്കോഡ്ചെയ്ത നാമജപം.

ചോദ്യങ്ങള്‍ക്കുത്തരമായി അമ്മ റഞ്ഞുതുടങ്ങി.....




പത്തൊന്‍പതാമത്തെ വയസ്സിലാണ് ലക്ഷ്മി  അമ്മാ അച്ഛനില്‍ പാടുന്നത്. ആലപ്പുഴയിലായിരുന്നു കുടുംബം. തിരുവനന്തപുരത്ത് മ്യൂസിക് ക്കാദമിയില്‍ നിന്ന് പഠനംകഴിഞ്ഞ് ജോലിക്ക് ശ്രമിക്കുമ്പോഴാണ് ഉദയാസ്റ്റുഡിയോയില്‍ പാട്ടിന് ആളെ എടുക്കുന്നുവെന്ന് അറിഞ്ഞത്. ആലപ്പുഴയിലെ അയല്‍‌വാസിയായ സംവിധായകന്റെ സഹായത്തോടെ സെലക്ഷന് പോയി. അങ്ങനെ അച്ഛനിലെ അമ്പിളിയമ്മാവാഎന്ന ഒരു ഗാനം പിഎസ്  ദിവാകറിന്റെ സംഗീതസംവിധാനത്തില്‍ പാടി. മദിരാശിയിലായിരുന്നു റെക്കോഡിങ്.

ലക്ഷ്മിയിലെ സംഗീതജ്ഞാനം ആദ്യമായി തിരിച്ചറിഞ്ഞത് കുടുംബസുഹൃത്തായ ദക്ഷിണാമൂര്‍ത്തിസ്വാമി തന്നെയാണ്. സിനിമയില്‍ പാടാനുള്ള കഴിവൊക്കെ ഉണ്ടെന്നു  അച്ഛനില്‍ പാടുന്നതിന് മുന്‍പേതന്നെ അദ്ദേഹംലക്ഷ്മിയോട്പറഞ്ഞിരുന്നു. അമ്പിളിയമ്മാവാ  പാടാന്‍ മദിരാശിയില്‍ എത്തിയപ്പോള്‍ അദ്ദേഹം ഹാ നീ വന്നോ നന്നായി, എനിക്കറിയാമായിരുന്നു  നിനക്കതിനുള്ള കഴിവുണ്ടെന്ന് എന്ന് പറഞ്ഞത്രെ!

യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചതുകൊണ്ടുള്‍പ്പടെയുള് നിരവധി ബുദ്ധിമുട്ടുകള്‍ സിനിമാരംഗത്തു തുടരാന്‍ അവര്‍ക്ക് വിഘ്നമായി. സിനിമാരംഗത്തു തുടരാന്തീരുമാനിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അവസരങ്ങള്‍ വീണ്ടും ലഭിക്കുമെന്ന് അവര്‍ക്കുറപ്പായിരുന്നു. പക്ഷേ പാട്ടുകള്‍ക്കും മറ്റും കൂട്ടു പോകാന്‍ ആളെ ലഭിക്കാഞ്ഞതുള്‍പ്പടെയുള്ള കാരണങ്ങളാല്‍ തിരിച്ച് തിരുവനന്തപുരത്തേക്ക് തന്നെ പോന്നു. ജോലിക്ക് ശ്രമിച്ച് ചാലയിലെ ഗവണ്മെന്റ്  സ്കൂളില്‍  സംഗീതാദ്ധ്യാപികയായി. പ്പോള്‍  വിരമിച്ച് വിശ്രമജീവിതംനയിക്കുന്നു.

ആകാശവാണി തിരുവനന്തപുരം നിലയത്തില്‍  ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ലക്ഷ്മി. ആകാശവാണിയില്‍ നിരവധിഗാനങ്ങളും, കച്ചേരികളും അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഗായികചിത്രയുടെ അച്ഛന്‍ അന്തരിച്ച ശ്രീ കൃഷ്ണന്‍ നായര്‍ , ശ്രീകമുകറ പുരുഷോത്തമന്‍ എന്നിവരുള്‍പ്പടെ ആകാശവാണിയിലെ പോയതലമുറയിലെ മിക്കവാറും എല്ലാ  പ്രതിഭകലോടും ഒപ്പം അവര്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ദേവരാജന്‍ മാസ്റ്റര്‍ അന്തരിയ്ക്കുന്നതിനു മുന്‍പ് ഒരു പരിപാടിയില്‍ ലക്ഷ്മിയുള്‍പ്പടെയുള്ള ഴയഗായകരെ ആദരിക്കുകയുണ്ടായി.
സിനിമയില്‍ അധികം അവസരങ്ങള്‍ ലഭിക്കുകയും സിനിമ ഒരു ജീവനോപാധിയായി സ്വീകരിക്കുകയും ചെയ്യാതിരുന്നതില്‍ ഇന്ന്  വയോധികയ്ക്ക് അധികം ദുഃഖമില്ല. കാരണം, പോയ തലമുറയിലെ പലപ്രമുഖരും അവരുടെ അവസാനകാലം വളരെയധികം സാമ്പത്തികബുദ്ധിമുട്ടുകളില്‍പ്പെട്ട്  നിത്യവൃത്തി പോലും കഷ്ടത്തിലായ കഥകള്‍ നമുക്കറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ജോലിനേടി ഇപ്പോള്‍ വാര്‍ദ്ധക്യത്തില്‍ സാമ്പത്തിക പരാധീനതകളില്ലാതെ ഭര്‍ത്താവിനോടും ക്കളോടും കൊച്ചുമക്കളോടുമൊപ്പം സന്തോഷമായും സമാധാനമായും  മഹതി കഴിയുന്നു. രണ്ടു പെണ്മക്കളും ഒരുമകനുമാണ് അവര്‍ക്കുള്ളത്. സംഗീതം എല്ലാവരുടെയും രക്തത്തിലുണ്ട്. എങ്കിലും ഒരു ജീവനോപാധിയായി ആരുംസ്വീകരിച്ചിട്ടില്ല.

പുതിയ ഗായകരേയും റിയാലിറ്റി ഷോയിലെ പങ്കാളികളേയും അവര്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.പണ്ടൊന്നും ഇങ്ങനെയൊന്നുംഒരവസരവും  കലാരംഗത്ത്  വളരാനാഗ്രഹിക്കുന്നവര്‍ക്ക് ലഭിച്ചിരുന്നില്ല. കലാകാരന്മാരും   കലാകാരികളും തികഞ്ഞ കഷ്ടപ്പാടിന്റെ വഴികളിലൂടെത്തന്നെയാണ് അവര്‍ക്ക്  ലഭിച്ച സ്ഥാനമാനങ്ങളിലെത്തിച്ചേര്‍ന്നിരുന്നത്. കണ്ണീരിന്റെയും ദുരിതത്തിന്റെയും അവസാനമില്ലാത്ത പര്‍വങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ കാണാം.

അമ്പിളിയമ്മാവാ എന്ന പാട്ടിന്റെ നാലുവരിയും അവര്‍ മലയാളസംഗീതത്തിനുവേണ്ടി പാടി.ശബ്ദം ഇപ്പോള്ഒട്ടുംകൊള്ളില്ല എന്ന് വിഷമം പറഞ്ഞുവെങ്കിലും അതെല്ലാം കാലത്തിന്റെ അനിവാര്യതകളില്‍ പെട്ടവ മാത്രമാണല്ലോ!

ഒരേയൊരു ഗാനത്തിലൂടെ മലയാളസിനിമാചരിത്രത്തില്‍ സ്ഥാനം പിടിച്ച വന്ദ്യവയോധികയോട് നമസ്കാരം റഞ്ഞ് ഇറങ്ങുമ്പോള്‍ നേരം  ശരിയ്ക്കും  ഇരുട്ടിയിരുന്നു. പശ്ചാത്തലത്തിലെ കര്‍പ്പൂര-ചന്ദന സുഗന്ധം പോലെതന്നെ സുഗന്ധിയായ അമ്മ നന്നായി വരും എന്ന് അനുഗ്രഹിച്ചു.മകള്‍ നല്‍കിയ മാമ്പഴച്ചാറിന്റെ മധുരം ഉച്ചവെയില്‍ച്ചൂടിന്റെ ഓര്‍മ്മയെതണുപ്പിച്ചു. മരുമകന് പി ടി  യിലെ വിശ്വനാഥന്റെ വാക്കുകളിലും ഭാര്യാമാതാവിനോടുള്ള ആദരവ് നിറഞ്ഞുതുളുമ്പി നിന്നു.

അഗ്രഹാരത്തെരുവിലും കര്‍പ്പൂരചന്ദന സുഗന്ധമായിരുന്നു. പൂമുഖവാതിലുകള്‍ കടന്ന് വന്ന് കാറ്റില്‍ അലിയുന്ന   സന്ധ്യാനാമങ്ങള്‍ , .പടിക്കെട്ടുകളിലെ ഇരുളില്‍ ചടഞ്ഞിരുന്ന് നാമം ചൊല്ലുന്ന വയോധികര്‍... ആകാശത്ത് അമ്പിളിമാമന്‍...... മനസ്സില്‍പടിഞ്ഞിരുന്ന് ഒരുപത്തൊന്‍പതുകാരി പാടുന്നു. ‘അമ്പിളിയമ്മാവാ തിരിഞ്ഞുനിന്നന്‍പിനോടൊന്നുചൊല്ല്...എങ്ങുപോകുന്നിവണ്ണം തനിച്ചുനീ അങ്ങുഞാനും വരട്ടോ?’

No comments:

Post a Comment